review for rubi's writng

അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ്...🤲🏻🤲🏻


പ്രിയപ്പെട്ടവളുടെ കവിത വായിച്ച സന്തോഷം പങ്കിടുകയാണ്..❣️


ഇത്രയും നല്ല കവിതക്ക് ആസ്വാദനമെഴുതാനുള്ള അർഹതയില്ലെങ്കിലും എനിക്ക് പറയാനുള്ളത് എഴുതാതെ പോകാനാവില്ല😶😶😶😶😶





 ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരമായ ഒരു രചന..!!!അല്ല,അങ്ങനെ പറഞ്ഞാൽ പറ്റില്ല...വിശദീകരിച്ചു തന്നെ പറയണം...


കണ്ടൈൻറ്മെൻറ് സോൺ എന്ന വാക്ക് കേട്ട് മാത്രം പരിചയമുള്ള ഒരാളാണ് എഴുതുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്..നാട്ടിലേക്ക് വന്ന് അതിര് തിരിച്ച മേഖലകളും അനുഭവങ്ങളും ആവോളമുണ്ടാക്കി കരുതിക്കൂട്ടി എഴുതിയതാണെന്ന് തോന്നും..
കൊറോണ സൃഷ്‌ടിച്ച ആഘാതങ്ങളിലെ നൻമ വശങ്ങൾ കൂടി ഉൾക്കൊണ്ടാണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തം..


അഹങ്കാരത്തിൽ മതിമറന്ന് പോയ മനുഷ്യനെ  പരസ്പരം താങ്ങാവാൻ ഓർമിപ്പിച്ചു കടന്ന് പോയ കൊറോണ  കണ്ടൈന്റ്മെന്റ് സോൺ എന്നൊരു വാക്ക് നമ്മെ പഠിപ്പിച്ചു..റോഡിന്റെ ഇരുവശങ്ങളിൽ ഉള്ളവർ പരസ്പരം അന്യരാകുന്ന അവസ്ഥ...



കടകൾക്ക് മുടക്കം വന്നപ്പോൾ മുറ്റത്തെ മൂവാണ്ടനും പേരയും പകുത്തെടുത്ത സ്നേഹം...







വായനക്കാരന് ഈ കവിത ഒരോര്മപ്പെടുത്തലാണ്.കാലം പകരം ചോദിക്കുമെന്ന ഓർമ്മപ്പെടുത്തൽ...




ഒന്നും ചെയ്യാനില്ലാതെ  വീടിന്റെ അകത്തളങ്ങളിൽ പെട്ട് പോയ മനുഷ്യനെ എത്ര ഭംഗിയായാണ് വരച്ചു കാട്ടുന്നത്,

അതെ
അവനവന്റെ ഇടങ്ങളിൽ ഇരുത്തിച്ചു..



മറന്ന് തുടങ്ങിയ, അറ്റ് പോയ ബന്ധങ്ങളെ  ചേർത്ത് പിടിക്കേണ്ടി വന്നു..


വൃദ്ധജനങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി,



സമസ്ത മേഖലയും എടുത്തുകാട്ടി വായനക്കാരന്റെ മനസ്സിനെ ആത്മാർത്ഥമായി ഹംദ് പറയിപ്പിക്കുന്നുണ്ട് ഈ കവിത..






എന്റെ കണ്ണിൽ നിന്റെ രചനകളിൽ ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞ അനുഭവക്കുറിപ്പിനുള്ള തട്ട് ഇപ്പോഴും താഴ്ന്നു തന്നെയാണ്...

ഒന്നും പരസ്പരം താരതമ്യപെടുത്താൻ കഴിയില്ലായെങ്കിലും അത്രത്തോളം ഈ കവിതയും എന്റെ മനസ്സിനെ സ്വാധീനിച്ചു എന്ന് ഓര്മിപ്പിച്ചതാണ്‌..





അതെ 
സജലങ്ങളാകുന്ന കണ്ണുനീർ തുള്ളികൾ ഉറപ്പായും നിശബ്ദമായി തേങ്ങുകയാണ്....


നെറികേടിൻ വിസ്‌മൃതിയെത്ര ദീർഘം....







പ്രിയപ്പെട്ടവളേ...



എഴുത്ത് തുടരുക
പേനഎടുക്കുക എന്നാൽ പോരിനിറങ്ങുക എന്ന് തന്നെയാണ്...




നിയ്യത്ത്

 വെച് എഴുതുക.കാരണം നിന്റെ എഴുത്തുകൾക്ക് വല്ലാത്തൊരു ശക്തിയുണ്ട്...ഹൃദയത്തോടാണവ സംവദിക്കുന്നത്..



മാറ്റമുണ്ടാക്കാൻ അത് മതിയാവും..


സ്വന്തം
റബീഅ

Comments