onam orma

2020ലെ ഇത് പോലെ ഒരു ഉത്രാടദിനം.....

ലോക്‌ഡൗണിലെ ഉറക്ക ദിനങ്ങൾക്ക് ശേഷം തിരക്കിലേക്ക് ഊളിയിട്ട് തുടങ്ങുന്ന സമയം...

ഓണസദ്യ സ്റ്റാറ്റസുകൾക്ക് മുന്നിൽ കപ്പലൊഴുക്കി, നാട്ടിലെ  ഓർമകൾക്ക് കൂട്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു  മെസ്സേജ്...ടോൺ..📱📱📱


നോക്കുമ്പോൾ അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന മായചേച്ചിയാണ്...

"ഇന്ന് ലഞ്ച് ഉണ്ടാക്കേണ്ട കേട്ടോ..ഞാൻ ഉണ്ടാക്കിയിട്ടുണ്ട്"

ഒരു നിമിഷം എന്തെന്നറിയാത്ത ഒരു വികാരം എന്നെ മൂടി..🤤🤤🤤🤤🤤
പെട്ടെന്ന് തന്നെ ഈ സാഹചര്യത്തിൽ ഒരു സദ്യ തയ്യാറാക്കുന്നതിന്റെ ബുദ്ധിമുട്ടോർത്ത് 
"ഏയ് വേണ്ട ചേച്ചീ ഞാൻ ചോറ് വെച്ചു.ഉച്ചക്ക് കറി ഉണ്ടാക്കിയാൽ മതി "എന്ന് പറഞ്ഞൂ.


ചേച്ചി ഉടനെ ഫോൺ വിളിച്ചു,ഉച്ചക്ക് ചേച്ചിയുടെ വക സദ്യ ആണ് എന്ന് സമ്മതിപ്പിച്ചു..😜😜😜



പിന്നീട് ഉച്ചക്ക് 12.30 വരെയുള്ള ധന്യ മുഹൂർത്തങ്ങളെ ഞാൻ എങ്ങനെയാണു തള്ളിവിട്ടതെന്നറിയില്ല.🧐🧐🧐🧐🧐


ഓൺലൈൻ ക്ലാസ്സിൽ ആഫ്രിക്കൻ കുട്ടികളോട് ഓണത്തെ പറ്റിയും സദ്യയെ പറ്റിയും ഒക്കെ ഘോര ഘോരം പ്രസംഗിച്ചു..😵😵😵😵😵😵

അവർക്ക് വല്ലോം മനസ്സിലായോ ആവോ😒

ആ സമയത്ത് 'സദ്യ കിട്ടും '
എന്ന എന്റെ സന്തോഷത്തെ പുറത്തേക്കൊഴുകി വിടാൻ മറ്റൊരു വഴിയും കണ്ടില്ല എന്നതാണ് സത്യം..😒😒😒😒

കാത്തിരുന്ന
 നിമിഷങ്ങൾക്കൊടുവിൽ സദ്യ വന്നു😅😅😅😅

സദ്യ എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും...😶😶😶😶

ജീവിതത്തിൽ ഒരുപാട് തവണ ഞാൻ സദ്യ കഴിച്ചിട്ടുണ്ട്..അതിൽ മിക്കവാറും എല്ലാ സദ്യയും ഒരുപാട് കറികളോടൊപ്പം ഒരുപാട് സ്‌നേഹവും ചേർത്ത് വിളിമ്പിയത്  തന്നെയായിരുന്നു😘😘😘😘😘



പക്ഷേങ്കില്,അന്യനാട്ടിൽ വാഴയിലയിട്ട് ഇങ്ങനൊരു സദ്യ എന്റെ ജീവിതത്തിലാദ്യമായിരുന്നു....💃🏽💃🏽💃🏽💃🏽💃🏽💃🏽


ഓഫീസിൽ പോയ പ്രിയതമനെ ഉച്ചക്ക് വിളിച്ച്‌ വരുത്തി ഒന്നിച്ചു കഴിച്ചു..🥣🥣🥣🥣🥣🥣🥣🥣

രുചികൾ...😋😋
ഒരുപാട് രുചികൾ...😋😋😋😋

എന്റെ ഹൃദയം വിങ്ങിത്തുടങ്ങി....😢😢😢


ഒരു സദ്യക്ക് ഒരു മനുഷ്യനോട് ഇത്രയും അടുപ്പമുണ്ടാക്കാനുള്ള കഴിവുണ്ടോ😔😔



ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള പാലം പണിഞ്ഞ് തുടങ്ങുകയായിരുന്നു...💔💔💔


പങ്ക് വെക്കലുകൾ നൽകുന്ന സന്തോഷങ്ങൾ ചെറുതല്ല..💝💝💝

😋😋😋😋ഈ ഒരു സദ്യ നൽകിയത്കൊണ്ടാണോ എനിക്ക് മായേച്ചി ഇത്രയും പ്രിയപ്പെട്ടത് എന്ന് ചോദിച്ചാൽ അല്ല..
പക്ഷേ ഒന്നുറപ്പാണ് അവിടം മുതലാണ് ദൃഢത പ്രാപിച്ചു തുടങ്ങിയത്...

💓💓💓💓💓💓💓

Comments