blocklist

*ബ്ലോക്ക്ലിസ്റ്*
🛑🛑🛑🛑🛑🛑🛑🛑

"........ലോകമാന്യ തിലകിൽ നിന്നും തിരുവനന്തപുരം വരെ പോകുന്ന നേത്രാവതി എക്സ്പ്രസ്സ് ഉടൻ തന്നെ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എത്തിച്ചേരുന്നതാണ്"📢📢

അന്നൗൺസ്‌മെന്റ് ഒന്നുകൂടി മുഴങ്ങിയപ്പോൾ അവസാന ബോഗിയുടെ സ്ഥാനത്തേക്ക് നടന്നു തുടങ്ങി..🚋🚋🚋🚆

കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..😰😰😰ആരെങ്കിലും പിടിച്ചു നിർത്തുമോ എന്ന ഭയം അതിലേറെ...
ആ പോലീസുകാരനെ കാണുന്നുമില്ല...

ഞരക്കത്തോടെ വന്ന് നിന്ന വണ്ടിയിൽ മുന്നിൽ കണ്ട ബോഗിയിലേക്ക് ഒന്ന് മടിച്ചു നിന്ന ശേഷം ചാടിക്കയറി.

എല്ലാ സീറ്റും കാലിയാണ്...ഒരുനിമിഷം സൗമ്യയും ജിഷയുമൊക്കെ മനസ്സിൽ ഓടി വന്നു..വേഗത്തിൽ അടുത്ത ബോഗിയിലേക്ക് നടന്നു.കുറേ നടന്ന ശേഷമാണ് ഒരു ഫാമിലി എങ്കിലുമുള്ള ഒരു ബോഗി കണ്ടെത്തിയത്....😶

ജനലരികിൽ ഉള്ള സീറ്റിലേക്ക് നിവർന്നിരുന്നു  പുറത്തേക്ക്  നോക്കി.....തിരക്കിട്ട് എവിടേക്കൊക്കെയോ പായുന്ന കുറേ ആളുകൾ......അകന്നകന്ന് പോകുംതോറും  ചെറുതായി  മാറുന്ന രൂപങ്ങൾ..❣️❣️

ചിന്തയുടെ കെട്ടുകൾ വീണ്ടും പൊട്ടി തുടങ്ങി.🔛




സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം നടക്കുകയാണ്...രണ്ടാം  ദിവസം...പോകാനായി ബസ് സ്റ്റോപ്പിൽ വന്നപ്പോൾ ആളുകൾ പറയുന്നുണ്ടാരുന്നു..ഇന്ന് ksrtc സമരമാണ്.ബസ്സില്ല എന്നൊക്കെ..എന്ത് ചെയ്യും?മുടങ്ങരുത് എന്ന് പ്രത്യേക മുന്നറിയിപ്പുള്ളതാണ്....ബസ് വന്നില്ലെങ്കിൽ തിരികെ പോകാനേ കഴിയൂ..എങ്ങനെയെങ്കിലും സ്കൂളിൽ ഒന്നെത്തിച്ചേരാൻ പറ്റിയെങ്കിൽ....🙏🙏


പ്രാർത്ഥനയോടെ തിരിഞ്ഞപ്പോൾ കാണുന്നത്  ഒരു മലപ്പുറം സൂപ്പർഫാസ്റ്റ് ബസ് ആണ്..🚌
കിട്ടിയ ഗ്യാപ്പിൽ കുത്തിഞെരുങ്ങി എങ്ങനെയോ ആണ് സ്കൂൾ എത്തിയത്.☺️


ഉച്ചക്ക് ബസ് ഇല്ല എന്ന പേര് പറഞ്ഞ് ഞാൻ നേരുത്തെ ഇറങ്ങി..കലവൂർ നിന്ന് പ്രൈവറ്റ് ബസിൽ ആലപ്പുഴ എത്തി.അവിടെ നിന്ന് ഒരു ബസ് പോലുംസ്റ്റാൻഡിലേക്ക് വിടുന്നില്ല...അവസാനം അവിടെ കിടന്ന ഒരു ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തി. 🛺🛺🛺🛺 

15മിനിറ്റിനകം ഒരു ട്രെയിൻ ഉണ്ട്.ടിക്കറ്റ് കിട്ടിയാൽ രക്ഷപെട്ടു..😟


നീണ്ട ക്യു കണ്ടില്ലെന്ന് നടിച്ച് മുന്നിലേക്ക് കയറി
കരുനാഗപ്പള്ളിയിലേക്കുള്ള ടിക്കറ്റ് ചോദിച്ചു..

"വേഗം തരണേ,ട്രെയിൻ വരാനായി"


"ഏത് ട്രയിൻ?"

ഉയർന്നു പൊങ്ങിയ ചോദ്യത്തിന്റെ ഉടമയുടെ സ്വരത്തിൽ അത്ഭുതവും പുച്ഛവും ഒരുപോലെ കലർന്നിരുന്നു..

"ഇപ്പൊ വരുന്ന....."വാക്കുകൾ മുറിയുന്നുവോ.,😥



"അതിനിനി ടിക്കറ്റ് കൊടുക്കുന്നില്ല.സമയം കഴിഞ്ഞു.മിനിമം 3മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് എടുക്കണം..
ഇനിയുള്ളത് ആറരക്കാണ്..വേണേൽ അതിന് ടിക്കറ്റ് തരാം"😏😏



ഇങ്ങനെ അവർ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്റെ നിസ്സഹായത എന്നെ അവിടെ തന്നെ നില്ക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു..😞



എന്നെ കൊണ്ടാവുന്ന താരത്തിലെല്ലാം ഞാനവരോട് കെഞ്ചി നോക്കി....😟😟

അലിവിന്റെ ഒരു കണിക പോലും ഞാനവരിൽ കണ്ടില്ല...


ഇരുട്ട് വീണ് തുടങ്ങിയാൽ എന്നെ കാത്ത് റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഉമ്മയെ ഓർമ വന്നു...🧕🏻
അതോടൊപ്പം സന്ധ്യ കഴിഞ്ഞിട്ടും എന്നെ കാണാതായാൽ വാശി പിടിച്ച് നിർത്താതെ കരയുന്ന എന്റെ മോളെ ഓർമ വന്നു.....👩🏻‍🍼



എന്റെ കണ്ണുകൾ വികാരം മറക്കാനാവാതെ നനഞ്ഞ് തുടങ്ങി...😓😓





അപേക്ഷയുടെ സ്വരം നേർത്തു...ചുറ്റുമുള്ളവരുടെ ശ്രദ്ധ എന്നിലേക്ക് മാത്രമായി...



"ആം ഹെൽപ്‌ലെസ്സ്"എന്ന രണ്ടു വാക്കിൽ അവർ ഒഴിഞ്ഞുമാറിയപ്പോൾ സ്റ്റേഷൻ മാസ്റ്ററെ കാണാൻ ഉറച്ച് തിരിഞ്ഞ് നടന്നു..പ്ലാറ്റ്ഫോമിലേക്ക് നടന്ന് കയറാൻ തുടങ്ങിയ എന്നെ ഒരു യൂണിഫോമിട്ട പെണ്ണ് തടഞ്ഞു..

അത്ര നേരം അവിടെ നടന്ന നാടകീയ രംഗങ്ങൾക്ക് സാക്ഷിയായിരുന്ന ആ പെണ്ണ് ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമിൽ കയറ്റില്ല എന്ന് നിർബന്ധം പിടിച്ചപ്പോൾ കാൽ പിടിക്കാനും ഞാൻ തയ്യാറായിരുന്നു..

"സ്റ്റേഷൻ മാസ്റ്ററെ ഒന്ന് കണ്ടോട്ടെ"  എന്ന എന്റെ അഭ്യര്ഥനക്ക് മുന്നിൽ അവസാനം അവർ വഴങ്ങി..


ഓടുകയായിരുന്നു അദ്ദേഹത്തിനടുത്തേക്ക്...


കാര്യങ്ങൾ അവതരിപ്പിച്ചു...ഞാൻ രാത്രി 9മണിയായാലും വീടെത്തില്ലെന്നും ഇരുട്ടിൽ പതിയിരിക്കുന്ന നിഗൂഢതയും ഉൾക്കൊള്ളിച്ച്  തന്നെ പറഞ്ഞു..



അയാളൊരു തമിഴനായിരുന്നു..ഞാൻ പറഞ്ഞതൊന്നും അയാൾക്ക് മനസ്സിലായിട്ടില്ല..എനിക്കാണേൽ തമിഴും അറിയില്ല..ട്രെയിന്റെ അന്നൗൺസ്‌മെന്റ് മുഴങ്ങിത്തുടങ്ങി..

യൂണിഫോമുകാരി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്.


ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ എല്ലാ മുഖങ്ങളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ...





"പ്ളീസ്...സർ...."തൊണ്ട വരണ്ട് വിറയലോടെ അത്ര മാത്രം പറഞ്ഞുള്ളു..

പിന്നെ ഏങ്ങലടികളാണ് അകമ്പടി വന്നത്..





എവിടെ നിന്നോ ഒരു പോലീസ്കാരൻ അവിടെ വന്ന് എന്നോട് എന്താണ് പ്രശ്നമെന്ന് ചോദിച്ചു.


എങ്ങനെയൊക്കെയോ കാര്യം പറഞ്ഞപ്പോൾ പുള്ളിക്കാരൻ സഹായിക്കാമെന്നായി...

പക്ഷേ400രൂപ വേണം ടിക്കറ്റിന്....atm ൽ പോകാനുള്ള മനസികാവസ്ഥയിലല്ല ഉള്ളത്.ഒരടി നടക്കാൻ വയ്യ...
പേഴ്സ് തുറന്നു.കഷ്ടിച്ച്‌ 250 രൂപയുണ്ട്...



അയാളോട് എന്റെ കയ്യിൽ അത്രയും പൈസ ഇല്ല എന്ന് പറഞ്ഞപ്പോൾ ഞാൻ തരാം എന്ന് പറഞ്ഞ് പോക്കറ്റിൽ നിന്നും 300രൂപ എനിക്ക് നേരെ നീട്ടി..


എത്ര വേണ്ട എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല...ഒരു നമ്പർ എന്റെ കയ്യിൽ തന്നിട്ട് പൈസ വീട്ടിലെത്തിയിട്ട് ഇതിലേക്ക് Gpay ചെയ്താൽ മതി എന്ന് പറഞ്ഞു..എന്റെ ഫോൺ നമ്പർ പറയാൻ പറഞ്ഞു..


അത്രയും ആളുകളുടെ നടുവിൽ എന്നെ സഹായിച്ചതാണ്.പക്ഷേ നമ്പർ എന്തിന്?


രണ്ടും കല്പിച്ച് നമ്പർ കൊടുത്തു.
എന്റെ ഫോണിലേക്ക് കാൾ ചെയ്ത് നോക്കി നമ്പർ ഉറപ്പിച്ചു..



TTE  ചോദിക്കുമ്പോൾ പൈസ കൊടുക്കണമെന്നും അയാൾ എല്ലാം പറഞ്ഞേല്പിച്ചോളാം എന്നും പറഞ്ഞു.


"ഞാനും കരുനാഗപ്പള്ളിക്കാരനാണ്..എന്നെ നേരുത്തെ അറിയാവുന്നതാണെന്ന് പറഞ്ഞാൽ മതി"
എന്നയാൾ
 എന്നെ ഓർമപ്പെടുത്തി.


ആ പോലീസുകാരനെ സ്വരമാണ് ചിന്തയിൽ  നിന്ന് എന്നെ ഉണർത്തിയത്

"എത്തിയിട്ട് വിളിക്കണം."


തലയാട്ടിക്കൊണ്ട് വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാനാവാത്ത ഒരു നന്ദി ഹൃദയത്തോട് ചേർത്തു വച്ചു.💚💙🤎

 


ട്രയിൻ ഓടിതുടങ്ങി..
  കുറച്ചധികം നേരം ആയി ഞാൻ മറന്നിരുന്ന വിശപ്പും ദാഹവും ഞങ്ങൾ ഇവിടെ ഉണ്ട് എന്ന മട്ടിൽ ഓടിയെത്തി..😖

 രാവിലെ ഇറങ്ങുമ്പോൾ ഉമ്മ നൽകിയ വാഴയില പൊതി പതുക്കെ തുറന്നു ഭക്ഷണം കഴിച്ചു.😋😋😋 കൈകഴുകി പ്രിയതമനെ വിളിച്ചു കൃത്യമായി കാര്യങ്ങൾ സൂചന നൽകാം എന്ന് വിചാരിച്ച് ഫോൺ 
എടുത്തപ്പോഴേക്കും ടിടിഇ വന്നു.


"ടിക്കറ്റ് ഇല്ല അല്ലേ"



"ഇല്ല"


"എന്താ ടിക്കറ്റ് എടുക്കാഞ്ഞത്?"

"സാധാരണ ഞാൻ ബസ്സിലാണ് പോകാറുള്ളത് ഇന്ന് സ്ട്രൈക്ക് ആണെന്ന് അറിയാതെയാണ് വന്നത് ബസ് ഒന്നുമില്ലായിരുന്നു ട്രെയിൻ അല്ലാതെ വേറെ മാർഗവുമില്ല"


"ഓക്കേ അപ്പോൾ ഫൈൻ അടിക്കാം റെഡി ആണല്ലോ 520 രൂപയാണ് ഫൈൻ"

"എഴുതിക്കോളൂ"


"എന്തിനാണ് പഠിക്കുന്നത്?"

"ബി.എഡ്"
.
"ടീച്ചർആകാനുള്ള ശ്രമത്തിലാണ് അല്ലേ?"



"അതെ"

"ശരി,ആ പോലീസുകാരനെ എങ്ങനെ അറിയാം?"

എന്ത്കൊണ്ടോ കള്ളം
 പറയാൻ തോന്നിയില്ല.🖲️

  "എനിക്ക് ശരിക്കും അറിയില്ല ഇവിടെ വന്നപ്പോൾ പരിചയപ്പെട്ടതാണ്. കരുനാഗപ്പള്ളി കാരൻ ആണെന്നാണ് പറഞ്ഞത് എൻറെ കയ്യിൽ പൈസ ഇല്ലാതെ വന്നപ്പോൾ അദ്ദേഹം നൽകിയതാണ്" പൈസ"
💰

 അപ്പോൾ തന്നെ എൻറെ ഫോണിലേക്ക് ഒരു കോൾ വന്നു ഞാൻ നോക്കുമ്പോൾ ആ പോലീസുകാരനാണ് . വിവരങ്ങൾ അന്വേഷിച്ച് അദ്ദേഹം ഫോൺ വെച്ചു.📳📳


 ഫോണിലെ സംസാരം കേട്ടു കൊണ്ട് തന്നെ ഇരിക്കുകയായിരുന്നു റ്റി ടി .ഇ എന്തിനാണ് നമ്പർ അദ്ദേഹത്തിന് കൈമാറിയത് എന്ന് ചോദിച്ചു .🙃🙃
 


"അയാൾ ഇനിയും വിളിക്കും ഒഴിവാക്കി വിട്ടേക്ക് ഇല്ലെങ്കിൽ അത് ബുദ്ധിമുട്ടാകും നിങ്ങൾക്ക്.. ട്രെയിൻ ടിക്കറ്റ് തന്നത് അയാൾ
 പറഞ്ഞതുകൊണ്ട് അല്ല ഫൈൻ ഉണ്ടെങ്കിൽ ആർക്കുവേണമെങ്കിലും ട്രെയിനിൽ കയറാം"🥺

പറഞ്ഞു തീരുന്നതിനു മുമ്പ് ഒന്നുകൂടി ഫോൺ ബെൽ അടിച്ചു
പോലീസുകാരൻ!!!!


ഞാനാകെ വല്ലാത്തൊരു അവസ്ഥയിലായി ഒരുമാതിരി കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ..😞😞😞😞😞

 "അപരിചിതർക്ക് ഒക്കെ നമ്പർ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കണം നിങ്ങളുടെ മുൻപിൽ ഇരിക്കുന്ന കുഞ്ഞുമക്കൾക്ക് നിങ്ങൾ അതുതന്നെ പറഞ്ഞു കൊടുക്കണം.സ്വയം സുരക്ഷയുടെ ബാലപാഠങ്ങൾ നിങ്ങളിൽ നിന്നാണ് അവർ പഠിക്കേണ്ടത്.."👩‍🏫👩‍🏫👩‍🏫


 കണ്ണിമ ചിമ്മാതെ ഞാൻ അയാളെ നോക്കി ഇരുന്നു എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യ...

 "ഞാൻ ഏതായാലും ഫൈൻ എടുക്കുന്നില്ല പൈസ തരണ്ട, കരുനാഗപ്പള്ളി എത്തുമ്പോൾ ഇറങ്ങിക്കോളൂ. അയാളുടെ പൈസ കൊടുത്തു തീർത്തിട്ട് ആ കോൺടാക്ട് ഒഴിവാക്കാൻ നോക്കൂ ഇനി വിളിച്ചാൽ എടുക്കേണ്ട കാര്യമില്ല.
നിങ്ങൾ നിസ്കരിക്കാർ ഉണ്ടോ?"

"ഉണ്ട്"

 "ദൈവത്തിനെ സ്നേഹിക്കുന്നവരെ ദൈവം നഷ്ടപ്പെടുത്തില്ല.. ദൈവത്തിന് നേരിട്ട് ടിക്കറ്റ് എടുത്തു തരാൻ കഴിയില്ലല്ലോ അതുകൊണ്ട് ദൈവം എന്നെ അതിനുവേണ്ടി നിയോഗിച്ചു എന്ന് മാത്രം കരുതിയാൽ മതി.. മറ്റുള്ളവർക്ക് സഹായം ചെയ്യുന്നിടത്തോളം നമ്മുടെ മനസ്സിലാണ് ദൈവം എന്നത്  മനസ്സിലാക്കണം... അങ്ങനെയുള്ള ഇടങ്ങളിലാണ് നമുക്ക് ദൈവത്തിന് സാന്നിധ്യം അനുഭവിക്കാൻ കഴിയുക ഏതായാലും ഭാവിയിലെ അധ്യാപികയ്ക്ക് അഭിവാദ്യങ്ങൾ"❇️❇️❇️❇️❇️



ഇത്രയും പറഞ്ഞ് ടിക്കറ്റ് പരിശോധനക്കായി അയാൾ അടുത്ത ബോഗിയിലേക്ക് നടന്നു..




തുടരെ തുടരെ എന്റെ ഫോണിൽ തെളിയുന്ന ആ നമ്പറിലേക്ക് 300 രൂപ വാപ്പിച്ചയുടെ ഫോണിൽ നിന്നും Gpay ചെയ്ത ശേഷം ഞാൻ വിളിച്ചു....
നന്ദി അറിയിച്ചു..


"എവിടാണ് കറക്റ്റ് സ്ഥലം?ഞാൻ ഒരുദിവസം വീട്ടിലേക്ക് വരാം"


ഞാൻ കാൾ കട്ട് ചെയ്തു..




കൃത്യമായ വാക്കുകളിൽ മുന്നറിയിപ്പ് കൊടുത്ത് ഞാൻ ആ നമ്പർ ബ്ലോക്ക് ലിസ്റ്റിലേക്ക് മാറ്റി..📵

അത്ര കാലവും ഒഴിഞ്ഞു കിടന്ന ബ്ലോക്ക്ലിസ്റ് ഒരാളെ താമസിപ്പിക്കേണ്ടി വന്നതിലുള്ള അസ്വസ്ഥതയോടെ എന്നോട് "ഇനി ആരെയും ഇങ്ങോട്ട് വേണ്ടാട്ടോ"  എന്ന് പറഞ്ഞ് വാതിൽ ചേർത്തടച്ചു....🛑🛑🛑🛑🛑

Comments